ബഹ്റൈൻ : കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേർക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു വിമാന ടിക്കറ്റും ആവശ്യമായ സാമ്പത്തിക സഹായവും നൽകിക്കൊണ്ടാണ് മൂന്നാം ഘട്ട സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 3 മാസമായി 250ൽ പരം ഭക്ഷണകിറ്റും, നിരവധി നിർധന പ്രവാസികൾക്ക് മരുന്നും, ഏകദേശം 30 ഓളം പ്രവാസികൾക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ സൗകര്യങ്ങളും, നൽകാൻ കഴിഞ്ഞു. ജീവകാരുണ്യ രംഗത്തു വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി യാത്ര മിഷന്റെ നേതൃത്വത്തിൽ നിർധനരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ടി ചെയ്യുന്ന സൗജന്യ ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന സദുദ്യമത്തിനും പങ്കാളികളാകുന്നു. സെൻട്രൽ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, മറ്റു അംഗങ്ങളുടെയും സഹായത്തോടെ നാല് ടിക്കറ്റ് ഈ സ്വപ്ന വിമാനത്തിലേക്കു നൽകി കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കു
കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
by : gpdesk.bh@gmail.com