ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ലാ പ്രവാസി സൗഹൃദ കൂട്ടയ്മയുടെ നേതൃത്തത്തിൽ ദമ്മാം ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ക്രിക്കറ്റ് മത്സരങ്ങൾ സമാപിച്ചു..മത്സരത്തിൽ പങ്കെടുത്ത എട്ടു ടീമുകളുടെയും നേതൃത്തത്തിൽ സൗദി ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളും, ടീം അംഗങ്ങളും പങ്കെടുത്ത വർണ്ണ ശബളമായ ഘോഷയാത്രയോടുകൂടി ആയിരുന്നു മത്സരങ്ങൾക്കു തുടക്കം കുറിച്ചത്, കൊല്ലം ജില്ലാ കൂട്ടയ്മ രക്ഷാധികാരിയും, എക്സ്പ്രസ്സ് മണി എക്സ്ചേഞ്ചു സി ഇ.ഓ യുമായ ആൽബിൻ ജോസഫ് ടീം ക്യപ്ടന്മാരുടെ സലൂട്ട് സ്വീകരിച്ചു കൊണ്ട് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കാണികൾക്കു ഉദ്ദ്വേഗ പരിതമായ നിമിഷങ്ങൾ സമ്മാനിച്ച വാശിയേറിയ പോരാട്ടമായിരുന്നു ഫൈനൽ മത്സരങ്ങളിൽ നടന്നത്. ഫൈനലിൽ പൊരുതിയ രാജേഷ് ഖാൻ ക്യാപ്റ്റനായ അവനൂർ ബ്ളാസ്റ്റേഴ്സിനെ ആറു വിക്കറ്റുകൾക്കു ഷാൻ കാസ്സിം ക്യാപറ്റയിട്ടുള്ള ഭരണിക്കാവ് എം ജി സി പരാജയപ്പെടുത്തി. നിശ്ചിതമാക്കപ്പെട്ട എട്ട് ഓവറിൽ നാലുവിക്കറ്റ് വഴങ്ങി അറുപത്തിയെട്ടു റൺസ് എടുത്ത അവനൂർ ബ്ലാസ്‌റ്റേഴ്‌സിനെ മറുപടി ബാറ്റിങ്ങിന് അറുപത്തിയൊമ്പത് റൺസ് ലക്ഷ്യമാക്കി ഇറങ്ങിയ ഭരണിക്കാവ് എം ജി സി നിശ്ചിത ഓവറുകൾ പൂർത്തിയാക്കും മുമ്പ് വിക്കറ്റു കീപ്പർ നൗഷാദിന്റെ തകർപ്പൻ ബാറ്റിങ്ങിൽ നാല് വിക്കറ്റു നഷ്ടത്തിൽ എഴുപത്തി രണ്ടു റൺസ് നേടി . മെമ്മറി ഗ്രൂപ്പ് സി ഇ ഓ ലിജോ ആന്റണിയുടെ സാന്നിധ്യത്തിൽ കെ പി എൽ ചെയർമാൻ സുരേഷ് റാവുത്തറിൽ നിന്നും ഭരണിക്കാവ് എം ജി സി ക്യാപ്റ്റൻ ഷാൻ കാസ്സിം വിന്നേഴ്സ് ട്രോഫി എറ്റു വാങ്ങി. കൂൾ ഗേറ്റ്. എം ഡി. ശ്രീ കുമാറിന്റെ സാന്നിധ്യത്തിൽ റണ്ണർ അപ്പ് ട്രോഫി കെ പി എൽ ജനറൽ കൺവീനർ സലിം ഷാഹുദീൻ അവണൂർ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ രാജേഷ് ഖാന് കൈ മാറി. മൂന്നാം സ്ഥാനം അഷ്ടമുടി വാരിയേഴ്‌സും , നാലാം സ്ഥാനം കടവൂർ വാരിയേഴ്സും സ്വന്തമാക്കി. മൂന്നു ല്കഷത്തിലധികം അംഗങ്ങളുള്ള ക്രിക്കറ്റ് പ്രാന്തമാർ,എന്ന എഫ് ബി പേജിലും, കെ പി എൽ ഒഫിഷ്യൽ യൂട്യൂബ് ചാനലിലും, ഇ,പി, എം ന്യൂസിലും തത്സമയം കളി വീക്ഷിക്കുവാനുള്ള സൗകര്യവും സലിം ഷാഹുദ്ദീന്റെ നേത്രുത്തലുള്ള ടെക്നിക്കൽ ടീം ഒരുക്കിയിരുന്നു. സൗദി അറേബ്യയയിലെ ഏറ്റവും പ്രഗൽഫ അമ്പേയെർമാരായ മുഹമ്മദ് ഇസ്‌റാർ, ആസിഫ് എന്നിവരാണ് ഫൈനൽ മാച്ച് നിയന്ത്രിച്ചതു. മാന്ൻ ഓഫു് ദി മാച്ചു ആയി ഭരണിക്കാവ് എം ജി സി യുടെ നൗഷാദും ,മാൻ ഓഫ് ദി ടൂർണമെന്റ് ആയി അവനൂരിന്റെ ഷാൻ സലീമും തിരഞ്ഞെടുക്കപ്പെട്ടു. .ഫെയർ പ്ലേയ് അവാർഡ് കൊല്ലൂർ വിള നൈറ്റ് റൈഡേഴ്സും, ഏറ്റവും നല്ല മാർച്ച് പാസ്റ്റിനുള്ള അവാർഡ് കൊട്ടാരക്കര ഇലവൻ സ്‌റ്റാർസും കരസ്ഥമാക്കി .. അതോടൊപ്പം പ്രോമോ വീഡിയോ ചാലെഞ്ചിൽ ഏറ്റുവും കൂടുതൽ പോയിന്റ് നേടി അവണൂർ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം ഭരണിക്കാവ് എം ജി സി യും നേടി, സിദ്ദു കൊല്ലം , ബിജു സിയാദ്, ലിജോ ആന്റണി, ശ്രീ കുമാർ, അസീസ് അൽ നഹ്‌റാൻ നജീം ബഷീർ ഹുസൈൻ പറമ്പിൽ, അനസ് ബഷീർ, നാസർ തേവലക്കര, നാസർ കരാട്ടെ,സിറാജ് ആലപ്പി ,സലിം മാമ , എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് തസീബ് ഖാൻ, ഷൈജു വിളയിൽ ബാബു സലാം, ജിജോ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി. ബാബുസ്സലാം , മുഹമ്മദ്മു സിനാൻ, എന്നിവർ ചേർന്ന് കളികളുടെ തത്സമയ വിവരണം നൽകി, മുഖ്യ രക്ഷാധികാരി നൗഷാദ് തഴവാ പ്രോഗ്രാം അവതാരകനായിരുന്നു.