കൊല്ലം പ്രീമിയർ ലീഗ് സീസൺ 2 സെപ്റ്റംബർ 23,24 തീയതികളിൽ ദമാമിൽ…….

By:Mujeeb Kalathil

ദമ്മാം : പ്രവാസി കായികലോകത്ത് വിസ്മയങ്ങൾ തീർത്ത കൊല്ലം പ്രീമിയർ ലീഗ്  അതിന്റെ സീസൺ 2 സെപ്റ്റംബർ 23  24   തീയതികളിൽ  ദമാമിൽ സംഘടിപ്പിക്കുന്നു… സൗദി അറേബ്യയിലെ വിവിധ ക്രിക്കറ്റ്  ക്ലബ്ബുകളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ച  കൊല്ലം ജില്ലക്കാരായ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദമ്മാം ഗൂഖാ  ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ   രണ്ടു ദിവസമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ  എട്ട്  ടീമുകൾ പങ്കെടുക്കുന്നു.. .സാങ്കല്പിക തുകയിലൂടെ ഓരോ ടീമും  അവരവരുടെ കളിക്കാരെ ലേലം  വിളിച്ചെടുക്കുന്ന  രീതിയിലാണ് ഇത്തവണയും   ടീമുകൾ രൂപീകരിക്കുന്നത്. ..ദമ്മാം ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ക്രിക്കറ്റ് മാമാങ്കം കായിക പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് ഓരോ ടീമുകളും അവകാശപ്പെടുന്നു.. കൊല്ലം പ്രീമിയർ ലീഗ് സീസൺ  രണ്ടിന്റെ വിജയത്തിനായി   തഴവ നൗഷാദ്  മുഖ്യ  രക്ഷാധികാരിയും സുരേഷ് റാവുത്തർ ചെയർമാനും    ,സലിം ഷാഹുദ്ധീൻ  ജനറൽ കൺവീനറുമായി  സംഘാടക സമിതിക്കു രൂപം നൽകി. സിദ്ദു  കൊല്ലം  വൈസ് ചെയർമാനും , ബിജു  .ട്രഷററായും ചുമതല വഹിക്കും .  ഫൈനൽ മത്സരങ്ങൾക്കു ശേഷം നടക്കുന്ന സമ്മാന വിതരണങ്ങളിലും . സമാപന യോഗത്തിലും  കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, കായിക  മേഖലയിലെ ഉന്നത വ്യക്തിത്വങ്ങൾ  പങ്കെടുക്കുന്നു…