ബഹ്‌റൈൻ : കോട്ടയം ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉമ്മൽ ഹസ്സം ടെറസ്സ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് “ഓണം 2019” വിപുലമായ രീതിൽ ആഘോഷിച്ചു. റേഡിയോ മിർച്ചി അവതാരകൻ ഷിബു മലയിൽ ആഘോഷം ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയ്‌സൺ കാവുംകലത്തിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ, ന്യൂ ഹൊറൈസൺ സ്‌കൂൾ ചെയർമാൻ ശ്രീ. എസ്.ജോസ്, ചിത്ര രചനാ കലാകാരൻ ശ്രീ. സത്യദേവ്, സെക്രട്ടറി ശ്രീ. അനിൽ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.

100 ൽ പരം അംഗങ്ങൾ പങ്കെടുത്ത ആഘോഷപരിപാടികളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് പെർഫോമിംഗ് ആർട്സിലെ കുട്ടികളുടെ കലാവിരുന്നുകളും, ബഹ്‌റൈൻ ഫ്യൂച്ചർ വിഷന്റെ ഗാനമേളയും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. അസോസിയേഷന്റെ നേതൃത്വത്തിൽ നവംബറിൽ ക്രിക്കറ്റ് ടൂർണമെന്റും, ഡിസംബറിൽ ചിങ്ങവനം പ്രവാസി അസോസിയേഷനുമായി ചേർന്ന് നാടൻ പന്തുകളി മത്സരവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു . എ എസ് ജോസിന്റെ നേതൃത്വത്തിൽ ഫ്യുഷൻ വേവ്സ് അവതരിപ്പിച്ച പ്രത്യേക കലാപരുപാടിയും അംഗങ്ങൾക്കായി ഓണ സദ്യയും ഇതോടൊപ്പം നടന്നു








