ബഹ്റൈൻ : ജോലിക്കായുള്ള വർക്ക് പെർമിറ്റ് നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടര ലക്ഷം രൂപയാണ് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്നും തട്ടിപ്പു നടത്തിയാൾ കൈവശപ്പെടുത്തിയത് . എന്നാൽ നൽകിയത് നാല്പത്തി അഞ്ചു ദിനാർ ചിലവുള്ള മൽട്ടീ എൻട്രീ വിസിറ്റ് വിസ . ഇത്തരത്തിൽ കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ ആകെ 4 പേരെയാണ് തട്ടിപ്പു നടത്തിയ ആൾ ബഹ്റൈനിലേക്കു കൊണ്ടുവന്നത്. തിരുവനന്തപുരം സ്വദേശി മനു ആണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ പറയുന്നു . ഒരു വിസിറ്റ് വിസയിൽ ഒരു വെക്തി ബഹ്റൈനിലേക്കു വരുമ്പോൾ കൈവശം വെക്കേണ്ട തുകയായ 300 ബഹ്റൈൻ ദിനാർ ഇവിടെ എത്തിയതിനു ശേഷം തട്ടിപ്പു നടത്തിയ വെക്തി ഇവരിൽ നിന്നും കൈവശപ്പെടുത്തിയിരുന്നു . വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തുന്നവർക്ക് ജോലി ചെയുവാൻ പാടില്ല എന്ന നിയമം നിലനിൽക്കെ , ഇവർ എത്തിയതിനു ശേഷം ഇവരെ കൊണ്ട് നിയമ വിരുദ്ധമായി ജോലികൾ ചെയ്യിപ്പിച്ചിരുന്നു . എന്നാൽ ഇവർക്ക് ജീവിത ചിലവിനു വേണ്ടിയുള്ള പ്രതിഫലമോ , താമസമോ മറ്റു ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല . ജോലിചെയ്തതിൻ്റെ ശമ്പളമോ താമസമോ ഭക്ഷണമോ നൽകാൻ ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോൾ അവരോടും നാട്ടിലും
വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നും കോട്ടയം സ്വദേശി പറയുന്നു . ജീവിതം ദുസ്സഹം ആയതിനെ തുടർന്ന് മറ്റു പ്രവാസി സഹോദരങ്ങളുടെ കാരുണ്യത്തിൽ ആണ് ചിലവുകൾ കഴിഞ്ഞിരുന്നത് . ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ 90 ദിവസം കഴിയുമ്പോൾ രാജ്യത്തു പ്രവേശിച്ച വെക്തി പുറത്തു പോകണമെന്ന നിയമം നിലനിൽക്കെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ കോട്ടയം സ്വദേശിളായ 2 പേരെ സുമ്മനസ്സുകളുടെ സഹയാത്താൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി അടുത്ത ഒരാളെ കോട്ടയം ജില്ലാപ്രവാസി കൂട്ടായ്മയുടെ സഹായത്താൽ ഇന്നലെ നാട്ടിലേക്ക് അയച്ചു. ഹോപ്പ് ബഹ്റനിനും സഹായത്തിനായി എത്തിയിരുന്നു . ഇത്തരത്തിൽ കബളിക്കപെട്ട കണ്ണൂർ സ്വദേശിയെ നാട്ടിലെത്തിക്കുവാൻ വേണ്ട സഹായങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നതായി കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു . കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി നിരവധി പേരുടെ വിമാന ടിക്കെറ്റ് തുക തട്ടിയെടുത്ത ആളിനെ ബഹ്റൈൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ജോലിക്കായി ബഹ്റിനിൽ ആദ്യമായി എത്തുന്നവർ ഇതേപോലുള്ള ചതിക്കുഴികളിൽ അകപ്പെടാതിരിക്കുവാൻ കൂടുതൽ കാര്യങ്ങൾ തിരക്കി അറിയണമെന്നും ഒന്നിലധികം ആളുകളോട് വിസ സംബന്ധമായ വിവരങ്ങൾ ചോദിച്ചറിയണമെന്നും , സോഷ്യൽ മീഡിയയിൽ കാണുന്ന എന്തും കണ്ണടച്ച് വിശ്വസിച്ചു ഇത്തരം ഇടപാടുകൾ നടത്തി ചതിക്കുഴികളിൽ അകപെടരുതെന്നും അംഗീകൃത ഏജൻസികൾ മുഖേന ഇത്തരം കാര്യങ്ങൾ നടത്തണമെന്നും ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ പറയുന്നു .