*തനിച്ചല്ല കൂടെയുണ്ട്* കോട്ടയം പ്രവാസി ഫോറം

ബഹ്‌റൈൻ :കോവിഡ് പ്രതിസന്ധി മൂലമുള്ള മാനസിക സംഘർഷം ഒഴിവാക്കുവാനും, ഭാവിപരിപാടികൾ ചർച്ചയുമായി കോട്ടയം പ്രവാസി ഫോറം ” *തനിച്ചല്ല കൂടെയുണ്ട്* “എന്നപേരിൽ
മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
ആദ്യ പെരുന്നാൾ ദിനമായ വ്യാഴാഴ്ച, സൂം വഴി നടന്ന മെമ്പേഴ്സ് മീറ്റിൽ നിരവധി കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ പങ്കെടുത്തു. കേരളത്തിലെ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ, നാട്ടിലെ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും ഓർത്ത് ആശങ്കയിലായ പ്രവാസികൾക്ക്, അവരുടെ പിരിമുറുക്കങ്ങൾക്ക് അയവു വരുത്തുവാൻ ഇതുപോലെ ഉള്ള കൂടിച്ചേരൽ സഹായകരമാകുമെന്ന് പ്രസിഡന്റ് സോണിസ് ഫിലിപ്പ് അറിയിച്ചു. ജനറൽ സെക്രട്ടറി സെക്രട്ടറി ശ്രീ. സിജു പുന്നവേലി സ്വാഗതവും, കോട്ടയം പ്രവാസി ഫോറത്തിന്റെ ഭാവി പരിപാടികളെക്കുറിച്ചു ശ്രീ. ഷിനോയി പുളിക്കലും സംസാരിച്ച യോഗത്തിൽ, എത്തിച്ചേർന്ന എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തു. പരിപാടികൾക്ക് ശ്രീ. ക്രിസ്റ്റോ ജോസഫ്, സിബി നെടുക്കുന്നം, മോൻസി മാത്യു, പ്രിൻസ് ജോസ്, ജീവൻ ചാക്കോ, ബിനു നടുകയിൽ, അജയ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. കോട്ടയം പ്രവാസി ഫോറം വൈസ് പ്രസിഡന്റ് ശ്രീ. റെജി കുരുവിള എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.