ബഹ്റൈൻ :കോട്ടയം നെറ്റീവ് ബോൾ അസോസിയേഷൻ ബഹറിൻ സംഘടിപ്പിക്കുന്ന കോട്ടയത്തിന്റെ തനത് കായിക വിനോദമായ വർഷങ്ങളുടെ പാരമ്പര്യമുള്ള നാടൻ പന്തുകളി ടൂർണമെന്റ് കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ കേരള സമാജത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, KNBA ബഹ്റൈൻ ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡണ്ട് ഷോൺ പുന്നൂസ്,സെക്രട്ടറി മോബി കുറിയാക്കോസ്, ജോയിന്റ് സെക്രട്ടറി ബിജോയ് കുറിയാക്കോസ്,വൈസ് പ്രസിഡണ്ട് നിബു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.അതോടൊപ്പം ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഒക്ടോബർ ഏഴാം തീയതി കാനു ഗാർഡന് സമീപമുള്ള മൈതാനത്ത് വച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിക്കും. ഈ കായിക മത്സരത്തിലേക്ക് എല്ലാ നാടൻ പന്തുകളിൽ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു