കോട്ടയം പ്രവാസി ഫോറം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

  ബഹ്‌റൈൻ :  കോവിഡിന്റ പ്രതിസന്ധി ഘട്ടത്തിൽ പുണ്യ റമദാൻമാസത്തിന്റെ സ്മരണകൾ ഉയർത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റൽ ഗവർനനേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ നൽകി. കാരുണ്യപ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവസാന്നിധ്യമായ കോട്ടയം പ്രവാസി ഫോറത്തിനെ ലഭിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് ഈ സഹകരണത്തെ കാണുന്നതന്നും,
അതിന് അവസരം നൽകിയ ക്യാപിറ്റൽ ഗവർണറേറ്റിനെ നന്ദിഅറിയിക്കുന്നതായും കോട്ടയം പ്രവാസി ഫോറം പ്രസിഡണ്ട് സോണിസ് ഫിലിപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.  ലേബർ ക്യാമ്പുകളി ലാണ് കിറ്റ് വിതണം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിതരണത്തിന് കോട്ടയം പ്രവാസി ഫോറം സെക്രട്ടറി ശ്രീജു പുന്നവേലി, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സിബി തോമസ് എന്നിവർ നേതൃത്വം നൽകി.