മനാമ : ബഹറിനിൽ കോവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പാക്കേജുകൾ തുടരാൻ യോഗത്തിൽ തീരുമാനമായി ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് ഈ നടപടി . കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലകൾക്ക് ഉത്തേജനം നൽകുന്ന സാമ്പത്തിക പാക്കേജ് ആണ് മുൻപ് പ്രഖ്യാപിച്ചത് . വായ്പാ തിരിച്ചടവ് ആറുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്റിൻ സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ കാലത്തു ലോക ടൂറിസം ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബഹറിന് അംഗത്വവും ലഭിച്ചിരുന്നു .