കോവിഡ്‌ പ്രതിസന്ധി : പ്രവാസികളുടെ മിടുക്കരായ മക്കൾക്ക്‌ പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌

By : Mujeeb Kalathil

സൗദി അറേബ്യ : കോവിഡ്‌ മഹാമാരി വരുത്തി വച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കൾക്ക്‌ പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. 25 മുതൽ 35 ശതമാനം വരെ ഫീസിളവാണ്‌ ഈ പദ്ധതിയിലൂടെ പ്രാവാസികളുടെ മക്കൾക്കായി വിസാറ്റ്‌ നൽകുന്നത്‌. 2011 ൽ സ്ഥാപിതമായ, ഏറണാകുളം ജില്ലയിലെ എലഞ്ഞിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. കോളേജിന്റെ വെബ്‌ സൈറ്റ്‌ വഴിയൊ, നേരിൽ ബന്ധപ്പെട്ടൊ അപേക്ഷകൾ നൽകാം. അപേക്ഷകരിൽ നിന്ന് വിസാറ്റ്‌ നടത്തുന്ന എണ്ട്രൻസ്‌ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും ഫീസിളവ്‌ ലഭിക്കുന്നത്‌. പ്രവാസ ലോകത്ത്‌ പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളുടെ മികവ്‌ പുലർത്താനാകുന്ന മക്കൾക്ക്‌ തുടർ പഠനം പ്രയാസകരമാകുന്നു എന്ന ബോധ്യത്തിൽ നിന്നാണ്‌ ഇത്തരമൊരു കൈത്താങ്ങിനെ കുറിച്ച ആലോചനയുണ്ടായതെന്ന് പ്രമുഖ പ്രവാസി വ്യവസായിയും വിസാറ്റ്‌ ചെയർമ്മാനുമായ രാജു കുര്യൻ പറഞ്ഞു.
ആത്മ വിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പഠനാന്തരം തൊഴിൽ മേഘലയിലേക്ക്‌ ചുവടുറപ്പിക്കാൻ വിദ്യാർത്തികൾക്ക്‌ കഴിയുക എന്ന ലക്ഷ്യത്തോടെയാണ്‌ വിസാറ്റ്‌ പഠന പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്‌..
ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യവും പൂർണ്ണ സജ്ജമായ ലബോറട്ടറി, ലൈബ്രറി സംവിധാനവും മികച്ച ക്യാമ്പസ്‌ അന്തരീക്ഷവും വിസാറ്റിനെ വേറിട്ടതാക്കുന്നു.
ഖോബാറിൽ വിളിച്ച്‌ ചേർത്ത വാർത്താ സമ്മേളനത്തിൽ വിസാറ്റ്‌ ഉപദേശക സമിതി അംഗം അൽ ഹൻഫൂഷ്‌ മുഹമ്മദ്‌ ജാസ്സിം, സാജിദ്‌ അഹ്മ്മദ് എന്നിവരും പങ്കെടുത്തു.