മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് 15 ദിവസത്തോളമായി നീണ്ടു നിന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമായ ആയിരത്തി നാനൂറോളം പേർ ലാബ് പരിശോധനയും ഡോക്ടറുടെ പരിശോധനയും നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും , പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷവും വഹിച്ച ക്യാമ്പിന്റെ സമാപന ചടങ്ങുകൾ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ. കെ. എം.ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലഘട്ടത്തിൽ സ്വന്തം ജീവൻ പോലും മറന്നു കോവിഡ് രോഗികളെ പരിചരിച്ച നഴ്സിംഗ് സൂപ്രണ്ട് മേരി സ്കറിയയേയും, സാമൂഹ്യ പ്രവർത്തകനായ
മണികുട്ടനേയും മെമെന്റോ നൽകി ആദരിച്ചു.
അബുദാബിയിൽ വച്ചു നടന്ന ലോക പ്രൊഫഷണൽ ജ്യൂ ജിസ്റ്റു ചാമ്പ്യൻഷിപ്പിൽ ബഹറിനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ഏക മലയാളിയായ ബഹ്റൈൻ പോലീസിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ജിൻഷാദിനെയും ചടങ്ങിൽ പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു.
പ്രശസ്ത സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, സയെദ്, ജേക്കബ് തേക്കുത്തോട്, ചീഫ് കോർഡിനേറ്റർ മനോജ് മയ്യന്നൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രധിനിധി പ്യാരിലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജീവ് തുറയൂർ പരിപാടിയിൽ പങ്കെടുത്ത വർക്കുനന്ദിപ്രകാശിപ്പിക്കുകയും, സലിം ചിങ്ങപുരം, രമേശ് കെ വി, ശ്രീജിത്ത് കുറിഞ്ഞാലിയോട്, സത്യൻ കാവിൽ, ഷാനവാസ്,
ബിനിൽ, അസീസ് കൊടുവള്ളി, ജോജീഷ്, രാജേഷ്, വിനോദ് അരൂർ, സുധി കൊല്ലം,വിജയൻ കരുമല, ശ്രീജിത്ത് അരീക്കര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.