

അംഗത്വ കാർഡുമായി ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷ്യൽ റേറ്റ്യും, സർവീസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന് ബീക്കോ എക്സ്ചേഞ്ചു അധികൃതർ അറിയിച്ചു. ബീക്കോ അധികൃതർക്ക് മെമെന്റോ നൽകി ആദരിക്കുകയും , ചീഫ് കോർഡിനേറ്റർ മനോജ് മയ്യന്നൂർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. അസോസിയേഷൻ ട്രെഷറർ സലിം ചിങ്ങപുരം നന്ദി പ്രകാശിപ്പിക്കുകയും, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ, ഷാനവാസ്, ശ്രീജിത്ത്, അസീസ് കൊടുവള്ളി, വിജയൻകരിമല, ബിനിൽ, ജ്യോജീഷ്, ബേബികുട്ടൻ, സുബീഷ്, രാജേഷ്, ബഷീർ ഉള്ള്യേരി, അഷ്റഫ്, റംഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. മൊഹമ്മദ് റിസ്വാൻ, ബിനോയ് ബോബൻ തുടങ്ങിയ എക്സ്ച്ചേൻജ് അധികൃതരും ചടങ്ങിൽ സംബന്ധിച്ചു.
