കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന :സംഘടിപ്പിച്ചു .

മനാമ : ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്(കെ. ജെ. പി. എ )
2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു.
പ്രസിഡന്റ്‌ : എം. സി. പവിത്രൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ , ട്രഷറർ ജോണി താമരശ്ശേരി,എന്നിവർ ചുമതലയേറ്റു.

ഈ സംഘടനയിലെ ബഹ്‌റൈനിലെ അംഗങ്ങളും, പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ പ്രവാസികളെയും കൂടി ഉൾപെടുത്തികൊണ്ട്, കേരളത്തിൽ ഒരു വരുമാന മാർഗം കണ്ടെത്താനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ,കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ രജിസ്റ്റർ ചെയ്തുകൊണ്ട്, പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഈ സംഘടനയുടെ ചെയർമാൻ ആയി മനോജ്‌ മയ്യന്നൂരും , പ്രൊജക്റ്റ്‌ ഡയരക്ടർ ആയി എം. എം. ബാബുവും ഓഡിറ്റേഴ്സ് ആയി സുമേഷ് കോട്ടൂളി, വത്സരാജ് കുയിമ്പിൽ എന്നിവരും ചുമതലയേറ്റു.

ബഹറിനിൽ 12 പേർ അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡും കേരളത്തിൽ രാഷ്ട്രീയ സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖർ അടങ്ങിയ ഉപദേശക സമിതിയുമുള്ള ഈ സംഘടനക്ക് ബഹറിനിൽ മുപ്പതോളം അംഗങ്ങൾ അടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

കമ്മിറ്റിയുടെ മറ്റു ഭാരവാഹികൾ :-
സലീം ചിങ്ങപുരം (വൈസ് പ്രസിഡന്റ്‌ ), രാജീവൻ. സി. കെ.കല്ലേരി (അസിസ്റ്റന്റ് സെക്രട്ടറി ), രമേശ് പയ്യോളി (അസി.ട്രഷറർ ), ശ്രീജിത്ത്‌ കുറിഞ്ഞാലിയോട് (എന്റർടൈൻമെന്റ് സെക്രട്ടറി ), രാജീവ്‌ തുറയൂർ (മെമ്പർഷിപ്പ് സെക്രട്ടറി ), വിജയൻ കരുമല, സുമേഷ് കുറ്റ്യാടി(അസി. മെമ്പർഷിപ്പ് ), മൊയ്‌ദീൻ പയ്യോളി (കമ്മ്യൂണിറ്റി സെക്രട്ടറി), ജാബിർ തിക്കോടി,ബിനിൽ കോഴിക്കോട്, ബഷീർ ആവള (അസി. കമ്മ്യൂണിറ്റി ), പ്രവീൺ മുക്കാളി , അസീസ് കൊടുവള്ളി (ഐ. ടി സെക്രട്ടറി )എന്നിവരും ഓൺലൈൻ വഴി നടന്ന ജനറൽ ബോഡിയിൽ ചുമതലയേറ്റു.