മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം “പൊന്നോണം പൊടിപൂരം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ബഹ്റൈൻ യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ ഡോ: അബുദുയ ബിന്ത് യാക്കൂബ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരിയും, സാഹിത്യ പ്രവർത്തകയുമായ ഷബിനി വാസുദേവ് മുഖ്യാഥിതി ആയിരുന്നു. പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രജി സ്വാഗതം ആശംസിച്ചു.ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത ഓണാഘോഷത്തിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, സിസിബി ഐലൻഡ് സിംഗർ സീസൺ വൺ മത്സരാർത്ഥികൾ ഒരുക്കിയ ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.”പൊന്നോണം പൊടി പൂരം “ആഘോഷ പരിപാടികൾക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ_ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.