ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ , സൽമാനിയ ആശുപത്രിയിലെ നിരവധിയായ രോഗികൾക്ക് സാന്ത്വനമേകിയ, ബഹ്‌റൈനിലെ സാമൂഹ്യ സേവന മേഖലയിലെ നിശബ്ദ സാന്നിധ്യമായ ചന്ദ്രൻ തിക്കോടിക്ക് ” പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി.കഴിഞ്ഞ ദിവസം അദ്‌ലിയ സെഞ്ചുറി റെസ്റ്റോറന്റ് ഹാളിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്.ചടങ്ങിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ആക്റ്റിംഗ് പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ബാബു.ജി.നായർ , ജോയിന്റ് സെക്രട്ടറി മുസ്തഫ കുന്നുമ്മൽ , വനിതാ വിഭാഗം പ്രസിഡന്റ് ബബിന സുനിൽ , അഷ്‌റഫ് കാട്ടിലപീടിക , വിൻസെന്റ് തോമസ്, ശ്രീജിത്ത് ഫറോക്ക് , പങ്കജ്നാഭൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചന്ദ്രൻ തിക്കോടിക്ക് ഉപഹാരം സമർപ്പിച്ചു.അദ്ദേഹം മറുപടി പ്രസംഗം നടത്തി. മെമ്പർഷിപ്പ് സെക്രട്ടറി
പ്രെജി ചേവായൂർ നന്ദി പ്രകാശിപ്പിച്ചു.