മനാമ : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട്
“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ”
ഇന്ത്യൻ പ്രധാനമന്ത്രി ,കേരള മുഖ്യമന്ത്രി , വിദേശകാര്യ മന്ത്രി ,വിദേശകാര്യ സഹമന്ത്രി , കോഴിക്കോട് എം.പി എന്നിവർക്ക് ഇ മെയിൽ വഴി നിവേദനം അയച്ചു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണെന്നും,
വിമാനയാത്ര വിലക്ക് കാരണം ദുരിതത്തിലായ മറ്റു രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്നവർ, വിസിറ്റ് വിസയിൽ ജോലി അന്ന്വേഷിച്ചു വന്നവർ ,വിസാകാലാവധി കഴിഞ്ഞവർ , പ്രായമായവർ , തൊഴിൽ നഷ്ടപ്പെട്ടവർ ,ഗർഭിണികൾ , വിദ്യാർത്ഥികൾ , സ്ത്രീകൾ എന്നിവർ ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട്
ഇവരെ അടിയന്തിരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ മനുഷ്യത്വ പരമായ നടപടികൾ സ്വീകരിക്കണമെന്നും
” പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “എക്സിക്യൂട്ടീവ് കമ്മിറ്റി അയച്ച നിവേദനത്തിൽ സൂചിപ്പിച്ചു.