ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിൻറെ കുട്ടികളുടെ വിഭാഗം ആയ കെ.പി.എ ചിൽഡ്രൻസ് പാർലമെന്റ് ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അബൂബക്കർ മുഹമ്മദ് (പാര്ലമെന്റ് സെക്രെട്ടറി), മുഹമ്മദ് യാസീൻ (പ്രധാനമന്ത്രി ), രമിഷ പി ലാൽ (സ്പീക്കർ), അമൃതശ്രീ ബിജു (ധനകാര്യ മന്ത്രി ) , മിഷേൽ പ്രിൻസ് (വിദ്യാഭ്യാസ മന്ത്രി ), ദേവിക അനിൽ (സാംസ്കാരിക മന്ത്രി) , സന ഫാത്തിമ (കായിക മന്ത്രി) എന്നിവരാണ് ക്യാബിനറ്റ് അംഗങ്ങൾ. ഇന്ത്യൻ സ്കൂൾ ചെയർമാനും, കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ കുട്ടികളുടെ പാർലമെന്റ്ന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ചിൽഡ്രൻസ് വിങ് കൺവീനർ അനിൽ കുമാർ സ്വാഗതവും, കൺവീനർ ജ്യോതി പ്രമോദ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സാമൂഹ്യ പ്രവർത്തകരായ സയ്യദ് ഹനീഫ്, ഹരീഷ് നായർ, അനിൽ നിലമ്പൂർ, യൂസിഫ്, കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് വിങ് കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ, കൺവീനർമാരായ കൃഷ്ണകുമാർ, റോജി ജോൺ, മറ്റു സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, സന്തോഷ് കാവനാട്, ബിനു കുണ്ടറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.