

ബഹ്റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) – ബഹ്റൈൻ 2025 ജൂൺ 14 ശനിയാഴ്ച ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പ്രശസ്ത മലയാള എഴുത്തുകാരനും മുതിർന്ന അധ്യാപകനുമായ പി. ഹരീന്ദ്രനാഥിനെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ സാംസ്കാരികവും ബൗദ്ധികവുമായ ഇടപെടൽ വളർത്തിയെടുക്കുന്നതിനുള്ള കെപിഎഫിന്റെ തുടർച്ചയായ പ്രതിബദ്ധതയെ അടിവരയിട്ടുകൊണ്ട് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു, പ്രസിഡണ്ട് സുധീർ തീരുനിലത്ത് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ “ ഹരീന്ദ്രനാഥിനെ ആദരിക്കുന്നത് കേരളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ ആത്മാവിനെ തന്നെ ആദരിക്കലാണെന്ന് വ്യക്തമാക്കി. ഫ്രാൻസിസ് കൈത്താരത്ത് (ഐമാക് ബിഎംസി ചെയർമാൻ)വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ യു കെ ബാലൻ (രക്ഷാധികാരി),സജ്ന ഷനൂബ് (വനിതാ വിഭാഗം കൺവീനർ),സുജിത്ത് സോമൻ (ട്രഷറർ), ബാബു കുഞ്ഞിരാമൻ, ഇ.വി. രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹരീന്ദ്രനാഥിന്റെ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ “മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും” എന്ന കൃതിയുടെ നിർമ്മാണത്തെക്കുറിച്ചും,അഞ്ചര വർഷമെടുത്തു പൂർത്തിയാക്കിയ ഈ പുസ്തത്തിന്റെ ഉള്ളടക്കം ഗാന്ധിജിയുടെ ജീവിതവും,പ്രത്യയശാസ്ത്രത്തിന്റെയും ദാർശനിക ആഴവും ചരിത്ര പശ്ചാത്തലവും പര്യവേക്ഷണം ചെയ്യുന്നതാണെന്നും കൂട്ടിച്ചേർത്തു.തുടർന്ന് കെപിഫ്ന് ഒരു പുസ്തകവും ചടങ്ങിൽ അദ്ദേഹം സമ്മാനിച്ചു, അനികൈത് ബാലൻ ആറാം തരത്തിൽ പഠിക്കുമ്പോൾ രചിച്ച “The Magical Stone“ എന്ന പുസ്തകവും അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.പ്രസ്തുത ചടങ്ങിൽ കെപിഫ് മെമ്പർമാരുടെ കുട്ടികളിൽ ഉന്നത വിജയം കരസ്തമാക്കിയവരെയും (ആത്മജ് കൃഷ്ണ – പ്ലസ് ടു സി ബി എസ് സി, അനികൈത് ബാലൻ – എസ് എസ് എൽ സി-സി ബി എസ് സി, സനയ് എസ്. ജയേഷ് എസ് എസ് എൽ സി-സി ബി എസ് സി)അനുമോദിച്ചു.
എക്സിക്യൂട്ടീവ് മെമ്പർമാർ ഏകോപിപ്പിച്ച ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര മുഖ്യ അവതാരകനായി
വൈസ് പ്രസിഡന്റ് ഷാജി പുതുകുടി നന്ദിയും രേഖപ്പെടുത്തി.