മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിൽ ഒരു കൈത്താങ്ങ് ധന സഹായം കൈമാറി. ഐ മാക് ബി എം സിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നല്കുന്ന വീടിന് വേണ്ടി കെ. പി. എഫ് ധന സഹായം ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിന് കൈതാരത്തിന് കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് പി.കെ , ട്രഷറർ ഷാജി പുതുക്കുടി, എക്സിക്യുട്ടീവ് മെമ്പർ മിഥുൻ നാദാപുരം എന്നിവർ ചേർന്ന് ബിം.എം.സി ഹാളിൽ വെച്ച് കൈമാറുകയും കെ പി എഫ് ന് നന്ദി അറിയിക്കുകയും ചെയ്തു.