കെ.പി.എഫ് ഷിഫ അൽ ജസീറയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി ചേർന്ന് നാലാമത് മെഡിക്കൽ ക്യാമ്പ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പായി നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽകൊളസ്ട്രോൾ, ക്രിയാറ്റിൻ, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡെക്സ് തുടങ്ങിയ വിവിധ ലാബ് പരിശോധനകളും, ജനറൽ ഫിസിഷ്യൻ്റെ കൺസൾട്ടിംഗും സൗജന്യമായിരിക്കും. ഒക്ടോബർ 8,15 എന്നീ വെള്ളിയാഴ്ചകളിൽ ഹോസ്പിറ്റലിൽ വെച്ച് തന്നെ നടക്കുന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ പേര്, സി.പി.ആർ നമ്പർ, മൊബൈൽ നമ്പർ, ജില്ല എന്നിവ വാട്സപ്പ് മെസേജ് ചെയ്താൽ മതിയാകുമെന്ന് ക്യാമ്പ് കൺവീനർ ഹരീഷ്.പി.കെ.അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഹരീഷ്.പി.കെ 39725510
അഭിലാഷ് .എം.പി. 66335400
അഷ്റഫ്.പി. 39116392
സവിനേഷ് 35059926 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആക്ടിംഗ്പ്രസിഡണ്ട് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.