കെ.പി.എഫ്.രക്ഷാധികാരി വി.സി.ഗോപാലൻ്റെ പിതാവ് നിര്യാതനായി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, മുൻ പ്രസിഡണ്ടും, ചാരിറ്റി പ്രവർത്തകനുമായ ശ്രീ.വി.സി.ഗോപാലൻ്റെ പിതാവ് വടക്കെ ചലിൽ കണാരൻ നാട്ടിൽ നിര്യാതനായി.ഭാര്യ പരേതയായ മാണിക്കം, മക്കൾ: വി.സി.ഗോപാലൻ, വി.സി.രാജൻ, ശാന്ത, അശോകൻ, കലാവതി(മോളി), രവികുമാർ(ബൈജു), പരേതനായ കുഞ്ഞിക്കണ്ണൻ, സഹോദരങ്ങൾ: കണ്ണൻ, ബാലൻ. പൊതു,സാമൂഹ്യ, ചാരിറ്റി പ്രവർത്തനങ്ങൾ അപ്രാപ്യമായിരുന്ന മുൻ കാലത്ത് ഇത്തരം മുന്നേറ്റങ്ങളുടെ അമരക്കാരനായിരുന്നു ശ്രീ.വി.സി.കണാരൻ എന്ന് അനുശോചന സന്ദേശത്തിൽ കെ.പി.എഫ് ഭാരവാഹികൾ അനുസ്മരിച്ചു. കെ.പി.എഫ്.ചാരിറ്റി കൺവീനർ വേണുവടകര കുടുംബത്തെ സന്ദർശിച്ചു.അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും എക്‌സിക്യുട്ടീവ് കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജന.സെക്രട്ടറി ” ജയേഷ്.വി.കെ., ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ അറിയിച്ചു.