മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) – ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ 480 പേർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖമ്മാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി. കെ സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഷിഫ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ: സൽമാൻ ഗരീബ്, അഡ്മിൻ മാനേജർ സക്കീർ ഹുസ്സൈൻ, കെപിഎഫ് രക്ഷാധികാരികളായ കെ. ടി. സലിം, യു. കെ. ബാലൻ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ,ചാരിറ്റി കൺവീനർ സവിനേഷ്, വനിതാ വിഭാഗം രമ സന്തോഷ് എന്നിവർ സംസാരിച്ചു. കൺവീനർ ജയേഷ്. വി. കെ യോഗ നടപടികൾ നിയന്ത്രിച്ചു. ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പിന്തുണയുമായി കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി കമ്മിറ്റി, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കുവാൻ പ്രയത്നിച്ചു.