കെ.പി.എഫ്.നാലാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സമാപിച്ചു.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം തങ്ങളുടെ നാലാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ 6/05/2022 വെള്ളിയാഴ്ച്ച നടന്നു.

“രക്തം നൽകാം ജീവൻ നൽകൂ” എന്ന ആപ്തവാക്യത്തെ മുൻനിർത്തി നടത്തിയ ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി ശ്രീ.രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ച ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനി പോൾ, കെ.എം.സി.സി സെക്രട്ടറി.എ.പി.ഫൈസൽ, സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, ഭാരവാഹികളായ ഷാഫി പറക്കാട്ട, ഒ.കെ.കാസിം, സാമൂഹ്യ പ്രവർത്തകരായ നാസർ മഞ്ചേരി, സഈദ്, ഒ.ഐ.സി.സി.പ്രസിഡണ്ട് ബിനു കുന്നന്താനം, ജി.ഡി.എൻ സീനിയർ കറസ്പോണ്ടൻറ് രാജി ഉണ്ണികൃഷണൻ , റിതിൻ രാജ് സംസ്കൃതി, കെ.പി.എഫ്.പാട്രൺ ഗോപാലൻ.വി.സി. എന്നിവർ ആശംസകൾ അറിയിച്ചു.പ്രസിഡണ്ട് സുധീർ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബ്ലഡ് ഡൊണേഷൻ കൺവീനർ പി.കെ.ഹരീഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ നന്ദിയും പറഞ്ഞു.കെ.പി.എഫ്. ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷിൻ്റെ നേതൃത്വത്തിൽ നീതു സുബിൻ, അഞ്ജലി സുജീഷ്, ശ്രീലതാ ഷാജി, സജ്ന ഷിനൂപ്, വൈഷ്ണവി ശരത്ത്, ശില്പ നിതിൻ ,ജിഷ എന്നിവർ രജിസ്ട്രേഷനും ചാരിറ്റി വിംഗ്‌ കൺവീനർ ശശി അക്കരാലിൻ്റെ നേതൃത്വത്തിൽ ഷാജി പുതുക്കുടി, സുജീഷ്, സജീഷ്, ബാലൻ.ഒ.ടി., റഫീഖ് നാദാപുരം, ജിതേഷ് ടോപ് മോസ്റ്റ്, പ്രജിത്.സി, സുധീഷ് ചാത്തോത്ത്,അനിൽകുമാർ, അഖിൽ താമരശ്ശേരി, സവിനേഷ്, ട്രഷറർ സുജിത് സോമൻ, ഫൈസൽ പട്ടാണ്ടി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.നിർമൽ, ഉദീഷ് അരുൺകുമാർ എന്നിവർ ക്യാമ്പിന് ആവശ്യമായ സഹായങ്ങൾ നൽകി.