മസ്കറ്റ് : ലോകമെമ്പാടുമുള്ള ആളുകൾ കോവിഡ് ഭീതിയുടെ നിഴലിൽ കഴിയുന്ന പശ്ചാത്തലത്തിൽ,ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമുന്നത കോൺഗ്രസ് നേതാക്കളായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ വിദേശ രാജ്യങ്ങളിലെ കോൺഗ്രസ് പോഷക
സംഘടനാ ഭാരവാഹികളുമായി വീഡിയോ കോൺഫറൻസ് നടത്തി.കോവിഡ് രോഗബാധയുമായി ബന്ധപെട്ടു
വിദേശത്തു കഴിയുന്ന ഗൾഫ് മലയാളികളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച്
വിശദമായി ചർച്ച നടന്നു. കോവിഡ് 19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ട് ലോകത്തെമ്പാടുമുള്ള മലയാളികൾ എല്ലാം ആശങ്കയിൽ കഴിയുന്ന സമയത്തു അവർക്ക് കരുതലായി നിൽക്കണം എന്ന് മൂന്നു നേതാക്കളും കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകളോട് അഭ്യർത്ഥിച്ചു.കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച 28 രാജ്യങ്ങളിൽ നിന്നുള്ള 49 പ്രതിനിധികൾ ആണ് പങ്കെടുത്തത്.
ഒമാനിൽ നിന്നും ഒ.ഐ.സി.സി.സി അദ്ധ്യക്ഷൻ സിദ്ദിഖ് ഹസ്സൻ, ഗ്ലോബൽ സെക്രട്ടറി ശങ്കർ പിള്ള കുമ്പളത്ത് എന്നിവർ ആണ് യോഗത്തിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കാൻ സാധിച്ചതിലൂടെ ഇന്ന് ലോകത്തുള്ളവർ ഈ മഹാമാരിയുടെ പേരിൽ അനുഭവിക്കുന്ന കഷ്ടതകൾ മനസ്സിലാക്കാൻ സാധിച്ചെന്നും,ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ പ്രതിസന്ധിയിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും യോഗം ചർച്ച ചെയ്തു. അതോടൊപ്പം ഇന്ന് ലോകത്താകമാനം ഉള്ള മലയാളികൾ നേരിടുന്ന പ്രശനങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും, പ്രവാസി മലയാളികളെ സ്വന്തം സഹോദരന്മാരെ പോലെ ചേർത്ത് പിടിക്കുമെന്നും ഇവർ പറഞ്ഞു. ഗൾഫിൽ അടക്കം വിവിധ രാജ്യങ്ങളിൽ കൂടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.കേരളത്തിന് കോവിഡ് ഭീതിയെ അതിജീവിക്കാൻ കഴിഞ്ഞത് തന്നെ പ്രവാസി മലയാളികൾ നൽകിയ സംഭവനകൊണ്ട് കേരളം ആരോഗ്യ രംഗത്തും അതുപോലെ സാമൂഹിക രംഗത്തും കൈവരിച്ച നേട്ടം കൊണ്ടാണ്.അങ്ങിനെയുള്ള പ്രവാസി സഹോദരന്മാരെ ഒരുകാരണ വശാലും കൈവെടിയാൻ അനുവദിക്കില്ല എന്നും യോഗത്തിൽ നേതാക്കൾ വിവിധ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.തൊഴിൽ നഷ്ട്ടപെട്ടു തിരികെ വരുന്ന പ്രവാസി സഹോദരന്മാർക്ക് പുനരധിവാസ പാക്കേജുകൾ ഉണ്ടാക്കും.അതോടൊപ്പം ഇന്ന് ഗൾഫിൽ തൊഴിൽ എടുക്കാൻ ആകാതെ റൂമുകളി കഴിയുന്ന അനേകം സഹോദരന്മാർക്കും, കുടുംബത്തിനും ഭക്ഷണം അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ എത്തിക്കാൻ ഓ.ഐ.സി.സിയുടെ ചുമതല ഉള്ളവർ ആത്മാർഥമായി ഉത്സാഹിക്കണം എന്ന് യോഗം ആവശ്യപെട്ടു.സ്‌കൂൾ ഫീസ് അടക്കാൻ സാവകാശം നൽകൽ, വീടുകളുടെയും, കടയുടെയും വാടക കുറക്കലും അതോടൊപ്പം വാടക അടച്ചു തീർക്കാൻ സമയം അനുവദിക്കലും അതോടൊപ്പം ഗൾഫിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യയനം നഷ്ട്ടപെടാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ഇന്ത്യൻ എംബസ്സി അടക്കമുള്ള സംവിധാങ്ങളോട് പാർലിമെന്റ് അംഗങ്ങൾ വഴി ശ്രമം നടത്തുമെന്നും അറിയിച്ചു.ഈ കാലയളവിൽ ഗൾഫിൽ മരണപ്പെട്ട സഹോദരന്മാരുടെ മൃതദേഹം അവിടെ തന്നെ സംസ്കരിക്കേണ്ടി വന്നതിൽ വേദന ഉണ്ട്,എന്നാൽ ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം കാർഗോ വിമാനം വഴി മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കാനും ഇന്ത്യൻ എംബസിയും അധികൃതരും ശ്രമിക്കണം എന്നും, അതിനായി സംഘടനാ ഭാരവാഹികൾ സമ്മർദ്ദം ചെലുത്തണം എന്നും.അതെ സമയം കോവിഡ് ഭീതിയുടെ മറവിൽ കേരളത്തിൽ നടക്കുന്ന അഴിമതി, സ്വജന പക്ഷപാതം,ധൂർത്തും തുറന്നു കാണിക്കുന്ന സമയത്തു ജനകീയ നേതാക്കളെ ആക്ഷേപിക്കാൻ സൈബർ ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടാക്കിയാൽ അതിൽ തളർന്നു പോകുന്നവർ അല്ല ഇവരെന്നും. ഇത്തരം ആക്ഷേപങ്ങളെ കണക്കിൽ എടുക്കാതെ മലയാളി സഹോദരന്മാരുടെ ഇപ്പോഴത്തെ വിഷമാവസ്ഥ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണം എന്നും അവർ പറഞ്ഞു.അതോടൊപ്പം ഒ.ഐ.സി.സി ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ഉള്ള നടപടികൾ ഉണ്ടാകുമെന്നും യോഗത്തിൽ പറഞ്ഞു.യോഗ തീരുമാനങ്ങൾ നടപ്പിൽ വരുത്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകുമെന്നു ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി അദ്ധ്യക്ഷൻ സിദ്ദിക്ക് ഹസ്സൻ അഭിപ്രായപ്പെട്ടു.