റിയാദ്: സൗദി അറേബ്യയിൽ ഒറ്റ ദിവസം 5085 പേർ കോവിഡ് മുക്തി നേടി. രാജ്യത്ത് രോഗവ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി കണക്കാണിത്. ഇത് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. ഇതോടെ ഇതുവരെ കോവിഡ് മുക്തരായ മൊത്തം ആളുകളുടെ എണ്ണം117882 ആയി ഉയർന്നു. രോഗസ്ഥിരീകരണത്തിന്റെ പ്രതിദിന കണക്കിൽ നേരിയ കുറവുമുണ്ട്. 33782 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 170639 ആയി. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും നല്ല കുറവ് അനുഭവപ്പെട്ടു. 51325 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2206 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 41പേർ മരിച്ചു. ആകെ മരണസംഖ്യ 1428 ആയി.