റിയാദ് :തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്മെന്റ് തട്ടിപ്പ് തടയാനും സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ 2020 അവസാനത്തോടെ ഓൺലൈൻ ആക്കാൻ കമ്പനികൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.ഇതോടെ, കരാറിലെ വിവരങ്ങൾ തൊഴിലാളികൾക്ക് പരിശോധിക്കാനാവും. ഒരു പരിധി വരെ തൊഴിൽ തർക്കവും ഒഴിവാക്കാം. പുതിയതായി നിയമിക്കുന്നവരുടെയും നിലവിലുള്ളവരുടെയും കരാറുകൾ ഓൺലൈൻ ആക്കണം. നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.