ജിദ്ദ∙ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകളിൽ ഇന്ത്യക്കാരുൾപ്പെടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ പാക്കിസ്ഥാൻ സ്വദേശികളുമുണ്ട്. ബാങ്ക് ജീവനക്കാരായി ആൾ മാറാട്ടം നടത്തുക, ഇരകളുടെ ഫോണുകളിലേക്കു ക്രമരഹിതമായി സന്ദേശങ്ങൾ അയക്കുക, എടിഎം കാർഡുകൾക്കായുള്ള ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയവയാണു കുറ്റകൃത്യങ്ങൾ 46 ഫോണുകളും 51 സിമുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.