കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ :  കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു.”ശാക്തേയം 2018″ എന്ന പേരിൽ ഒക്ടോബർ 10 മുതൽ 19 വരെ നടക്കുന്ന ‘നൃത്ത്യ വാദ്യ സംഗീതോത്സവം’  വൈവിധ്യമാർന്ന  പരിപാടികളാൽ സമ്പന്നമായിരിക്കുമെന്ന് കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. പമ്പാവാസൻ നായർ , ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ്കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി മനുമോഹൻ  എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. അസ്സോസിയേഷൻ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിനായി ശ്രീ. എം ജി. സുബാഷ്‌ കൺവീനറായി  വിപുലമായ കമ്മറ്റിയും പ്രവർത്തിക്കുന്നു. ഒക്ടോബർ 19 നു നടക്കുന്ന വിദ്യാരംഭത്തിനു പ്രശസ്ത കവിയും ഗാനരചയിതാവും സിനിമാ ഗാനരചനയിൽ 2014 ലെ കേരള സർക്കാർ അവാർഡ്‌ ജേതാവുമായ ശ്രീ. ഒ.എസ്‌. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകും. വിജയദശമി വിദ്യാരംഭദിവസമായ ഒക്ടോബർ 19 നു കവി ബാലചന്ദ്രൻ കൊന്നക്കാടിന്റെ “രുദ്ര വീണ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ശ്രീ. ഒ.എസ്‌ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും.

നവരാത്രി ആഘോഷത്തിനോടനുബന്ധിച്ച്‌ കുട്ടികൾക്കും മുതിർന്നവർക്കുമായി മലയാള കവിതാ പാരായണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്‌. ഒക്ടോബർ 5 നു നടക്കുന്ന പ്രാഥമിക മത്സരത്തിൽ ബഹറിൻ പ്രവാസികളായ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രണ്ടുഘട്ടങ്ങളായി നടക്കുന്ന “ശാക്തേയം 2018” കവിതാലാപന മത്സരത്തിനു 12 മുതൽ 18 വയസ്സുവരെയുള്ളർക്കു ജൂനിയർ മത്സരത്തിനും  18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്‌ സീനിയർ മത്സരത്തിലും പങ്കെടുക്കാം. ഒന്നാംഘട്ട മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഒക്ടോബർ 16 നു നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 16 നു നടക്കുന്ന കവിതാ മത്സരത്തിൽ ശ്രീ. ഒ. എസ്‌ . ഉണ്ണികൃഷണൻ മുഖ്യ വിധികർത്താവായി എത്തിചേരും .കവിതാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനംനേടുന്നവർക്ക്‌  പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

കുട്ടികളെ എഴുത്തിനിരുത്തുന്നതിനും, കവിതാമത്സരത്തിനും രജിസ്റ്റ്രേഷൻ  ആരംഭിച്ചിരിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർക്ക്  നവരാത്രി ആഘോഷ കമ്മറ്റി കൺവീനർ  ശ്രീ എം ജി സുബാഷ്‌ 39864683‬, ജനറൽ സെക്രട്ടറി ശ്രീ സന്തോഷ്കുമാർ ‭39222431, സാഹിത്യവിഭാഗം സെക്രട്ടറി മനുമോഹൻ 39164732 എന്നിവരെ വിളിച്ച്‌ പേരു രജിസ്റ്റർ ചെയ്യാം.സീറ്റുകൾ പരിമിതം. ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്‌. എഴുത്തിനിരുത്തിനു https://goo.gl/forms/PmEpEQS2dCLjfVfF2 എന്ന ലിങ്കിലും;
കാവ്യാലാപന മത്സരത്തിനു
https://goo.gl/forms/GBvncr7Vhd8BFTns1 എന്ന ലിങ്കിലും ഓണലൈനായി രജിറ്റർ ചെയ്യാവുന്നതാണ്‌.