കുവൈറ്റ് : ഈദ് അൽ അദയോട് അനുബന്ധിച്ചു അഞ്ചു ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 22 വ്യാഴാഴ്ച അവസാനിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. മന്ത്രിസഭയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനം അറിയിച്ചത് . ഫലത്തിൽ രണ്ടാം വാരത്തിലെ വാരാന്ത്യ അവധി ഉൾപ്പെടെ ഒൻപതു ദിവസം അവധി ലഭിക്കും .