കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ സഹകരിക്കാൻ നിർദേശം.വേനൽ ക്യാമ്പുകൾക്കു കുവൈറ്റിൽ നിരോധനം

By: JT

കുവൈറ്റ്‌ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും , ആർമിയുടെയും ഹോസ്പിറ്റലുകളോട് സർക്കാർ നിർദേശം നൽകി . ജൂലൈ 25 ഞായറാഴ്ച മുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എല്ലാ വേനൽ ക്യാമ്പുകൾക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്തി . ബലിപെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് അമീറും കിരീടാവകാശിയും സ്വദേശികൾക്കും ,വിദേശികൾക്കും ആശംസകൾ നേർന്നു .