ഐസ്‌ക്രീം വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കി കുവെെറ്റ്

കുവെെറ്റ്: ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് കുവെെറ്റ് പിൻവലിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആണ് കുവെെറ്റ് പിൻവലിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും ചേർന്നാണ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.സാമൂഹിക, ആരോഗ്യ, സുരക്ഷ അപകടങ്ങൾ പരിഗണിച്ചാണ് തീരുമാനം. ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാന്‍ അതിനാൽ ആണ് തീരുമാനം എടുത്തത്. കഴിഞ്ഞയാഴ്ച മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫീസിലായിരുന്നു ഇതുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചയും പിന്നീട് തീരുമാനവും എത്തുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍-ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സംസാരിച്ചു.