കുവൈറ്റ് സിറ്റി: കുവൈറ്റിലെ അതിശക്തമായ ചൂട് കണക്കിലെടുത്ത് ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. കുവൈറ്റ് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച ഇറക്കിയ ഉത്തരവനുസരിച്ച് വേനൽക്കാലത്ത് പുലർച്ച മൂന്നു മുതൽ ഉച്ചക്ക് 11വരെയും തണുപ്പു കാലത്ത് പുലർച്ച നാലു മുതൽ ഉച്ചക്ക് 12 വരെയുമാണ് ജോലി സമയം.
ഈ സമയത്തല്ലാതെ ജോലിയെടുപ്പിച്ചാൽ ക്ലീനിങ് കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി വാർത്തക്കുറിപ്പിൽ അറിയിച്ചു.