കുവൈറ്റ് സിറ്റി: കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ് മരിച്ചത്. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചവർ 2248 ആയി. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി. ബുധനാഴ്ച 31 പേർ ഉൾപ്പെടെ 443 പേർ രോഗമുക്തി നേടി. ബാക്കി 1792 പേരാണ് ചികിത്സയിലുള്ളത്.50 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളതിൽ 21 പേരുടെ നില ഗുരുതരമാണ്. ബ്രിട്ടനിൽനിന്ന് വന്ന അഞ്ച് കുവൈത്തികൾ, യു.എ.ഇയിൽനിന്ന് വന്ന കുവൈത്തി എന്നിവർക്ക് വൈറസ് ബാധിച്ചു.80 ഇന്ത്യക്കാർ, അഞ്ച് കുവൈത്തികൾ, പത്ത് ബംഗ്ലാദേശികൾ, 21 ഇൗജിപ്തുകാർ, അഞ്ച് നേപ്പാൾ പൗരന്മാർ, ആറ് പാകിസ്ഥാനികൾ, നാല് സിറിയക്കാർ, മൂന്ന് ഫിലിപ്പീൻസ് പൗരന്മാർ, മൂന്ന് ബിദൂനികൾ, രണ്ട് ശ്രീലങ്കക്കാർ സൗദി, യമൻ, ലബനാൻ, ഇറാൻ, ബെനിൻ, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് പകർന്നത്. നാല് കുവൈത്തികൾ, ഒരു ജോർഡൻ പൗരൻ, ഒരു പാകിസ്ഥാനി എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.