കുവൈറ്റ് : അനധികൃത സർവകലാശാല സര്ടിഫിക്കറ്റുകൾക്കായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് 500 ദിനാര്‍ നൽകിയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍ കരസ്ഥമാക്കിയത് .തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ഇവരെ സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂടുതൽ നിയമ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും റിപ്പോർട്ട് ഉണ്ട് .