രാജ്യത്തെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്തെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മെറ്റാ പ്ലാറ്റ്‌ഫോം, സഹേല്‍ ആപ്പിലൂടെ ഇതിനായി അപ്പോയ്‌മെന്റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. എക്‌സിലൂടെയാണ് മന്ത്രാലയം വിവരം അറിയിച്ചത്.ക്രിമിനല്‍ എവിഡനന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേന്ദ്രങ്ങളില്‍ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വിരലടയാള നടപടികള്‍ നടത്താവുന്നതാണ്. ഡിസംബര്‍ 31 വരെയാണ് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി പ്രവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.
കഴിഞ്ഞമാസം അവസാനം വരെയായിരുന്നു കുവൈറ്റ് സ്വദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നത്. ഇനിയും 50,000ത്തിലധികം പേര്‍ ബയോമെട്രിക് വിരലടയാള നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നാണ് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ അവൈഹാന്‍ അറിയിച്ചത്.