കുവൈറ്റ് : റസ്റോറന്റുകളും , ഡെലിവറി സ്ഥാപനങ്ങളും ബൈക്കുകളിൽ നൽകുന്ന ഡെലിവെറിക്ക് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഉള്ള സമയത്ത് നിരോധനം ഏർപ്പെടുത്തിയാതായി അധികൃതർ അറിയിച്ചു . അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലി നോക്കുന്നവരുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള മധ്യാഹ്ന വിശ്രമ നിയമത്തിന്റെ നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത് . സ്ഥിതിഗതികൾ വിലയിരുത്തിയ ലേബർ എക്സിക്യൂട്ടീവ് കൗൺസിൽ ഇതിൽ വ്യക്തമാവുന്നത് സ്ഥാപനങ്ങളുടെ അത്യാഗ്രഹമാണെന്നും , ചിലവ് ചുരുക്കാനുള്ള ശ്രമങ്ങളിൽ മാനുഷിക പരിഗണനകൾ കണക്കിലെടുക്കുന്നില്ലന്നും അറിയിച്ചു . ഡെലിവറി തൊഴിലാളികൾക്കുഎ സി യുള്ള ചെറിയ കാർ ഡെലിവറിക്കായി നൽകി അവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കാണിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു . പബ്ലിക് അതോറിറ്റി ഓഫ് മാൻ പവറും ആഭ്യന്തര മന്ത്രാലയവും ഇത്തരം നടപടികൾ നിയന്ത്രിക്കുന്നതിനും കുറ്റം ആവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനും നടപടിയെടുക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു . നിലവിൽ കുവൈറ്റിലെ താപനില 50 ഡിഗ്രിക്കുമേൽ വന്ന സാഹചര്യം ചില ദിവസങ്ങളിൽ ഉള്ളതിനാൽ ഈ മേഖലയിൽ ജോലി നോക്കുന്നവർക്ക് ആശ്വാസകരമായ നടപടി ആയിട്ടാണ് കണക്കാക്കുന്നത് .