കുവൈറ്റിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.

കുവൈറ്റ്‌ : ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് ലഭിക്കും .ഇവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്നാല്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി പൗരന്മാരാണ് ആരോഗ്യമന്ത്രാലയത്തിന് അപേക്ഷകള്‍ അയക്കുന്നത്. എന്നാല്‍ ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഭൂരിപക്ഷം അപേക്ഷകളും മന്ത്രാലയം നിരസിച്ചു. ഹെല്‍ത്ത് ക്ലബുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കുവൈറ്റ് നിയന്ത്രണം മുൻപ് ഏര്‍പ്പെടുത്തിയിരുന്നു.