മനാമ : കുവൈറ്റിലെ എൻ ബി ടി സി സ്റ്റാഫ് അക്കോമഡേഷനിലും, മനാമ ഓൾഡ് സൂക്കിലും ഉണ്ടായ അഗ്നിബാധയിൽ മരണപെട്ട ആളുകളുടെ അനുസ്മരിക്കുന്നതിന് വേണ്ടി ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ജ്വാല സംഘടിപ്പിച്ചു. ഒഐസിസി ദേശീയ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ ജ്വാലയിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരണപെട്ട കുടുംബങ്ങൾക്കും, തൊഴിലും, സ്ഥാപനങ്ങളും നഷ്ടപെട്ട ആളുകൾക്കും ന്യായമായ സാമ്പത്തിക സഹായവും, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ട പിന്തുണയും, സഹായവും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്നും, കാലാവസ്ഥയിൽ ഉണ്ടായ വ്യത്യാസം മൂലം ഇനിയുള്ള മാസങ്ങളിൽ ചൂട് വർധിക്കാൻ ഉള്ള സാഹചര്യം മനസിലാക്കി ലേബർ ക്യാമ്പുകളിലും, മറ്റ് താമസ സ്ഥലങ്ങളിലും എടുക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച ബോധവത്കരണ ക്ളാസുകൾ അധികാരികളുടെയും, പ്രവാസിസംഘടനകളുടെയും നേതൃത്വത്തിൽ നടത്തണം എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം നടുവണ്ണൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്മാരായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, വിഷ്ണു കലഞ്ഞൂർ, ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ജോയ് ചുനക്കര, മോഹൻ കുമാർ നൂറനാട്, ജലീൽ മുല്ലപ്പള്ളി, അലക്സ് മഠത്തിൽ, ശ്രീജിത്ത് പാനായി, രഞ്ജിത്ത് പടിക്കൽ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, നിജിൽ രമേശ് എന്നിവർ പ്രസംഗിച്ചു.