കുവൈത്ത് : വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി . അനധികൃത സർവീസ് നടത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ മുന്നറിയിപ്പ് നൽകി . ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന നടത്തും . യാത്രക്കാരുമായി എത്തുകയും അവരെ കൊണ്ടപോകുകയും ചെയുന്ന വാഹനങ്ങൾ പരിശോധിക്കും . നിലവിൽ ഇരുപതോളം നിയമ ലംഘകരെ പിടികൂടിയതായും നിയമ സ്വീകരിച്ചതായും ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷൻ വിഭാഗം അധികൃതർ വ്യക്തമാക്കി