കുവൈറ്റ് :മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ഇന്ത്യൻ എംബസി

കുവൈറ്റ് : ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ച് കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിസയിൽ ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ കഴിയും. അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി പ്രാവശ്യം പ്രവേശിക്കാനുംകഴിയും. ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്.
വിസ വേണ്ടവര്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകണം. ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവനകേന്ദ്രങ്ങളിൽ വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈറ്റിലെ മൂന്ന് സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഒരു ദിവസത്തിനുള്ളിൽ വിസ ലഭിക്കും ഈ വർഷത്തിന്റെ ആരംഭം മുതൽ അനുവദിച്ച മൊത്തം വിസകളുടെ എണ്ണം 5,000 കഴിഞ്ഞ വർഷം 6000 ആയിരുന്നു.