
കുവൈറ്റ് : കുവൈറ്റിൽ 10 പുതിയ ഫയർ സ്റ്റേഷനുകൾ നിർമിക്കും . നഗരവികസനവും ജനസംഖ്യാ വർധനയും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) മേധാവി മേജർ ജനറൽ തലാൽ അൽ റൂമി വ്യക്തമാക്കി .ഇതോടെ രാജ്യത്തെ മൊത്തം ഫയർ സ്റ്റേഷനുകളുടെ എണ്ണം 60 ആയി ഉയരും. പൊതുവായി സംഭവിക്കുന്ന ആവിശ്യവും അപകടവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ പുതിയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും . മുഴുവൻ ഗവർണറേറ്റുകളിലും അടിയന്തര സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പെട്ടന്നുള്ള ഇടപെടൽ ഉറപ്പാക്കൽ എന്നിവ ഇതുവഴി ഉറപ്പാക്കും.യൂണിറ്റ് മേധാവികൾക്കും ഉദ്യോഗസ്ഥർക്കും ഉന്നത പരിശീലനത്തിന് ഫയർഫോഴ്സ് നടത്തുന്ന ശ്രമങ്ങളും അൽ റൂമി വ്യക്തമാക്കി . വനിതാ സ്പെഷലിസ്റ്റ് ഓഫീസർമാരുടെ സാധ്യതയും സൂചിപ്പിച്ചു. കുവൈത്ത് പൊലീസ് അക്കാദമിയുടെ സമീപകാല ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുരോഗമനപരമായ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.







