കുവൈറ്റ് സിറ്റി : സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും ഓൺലൈനിൽ കൂടി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ജോളി മാടവന നേതൃത്വം നൽകി. സംഘടനയുടെ 2021 – 2022 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറിയായി അഭിലാഷ് അരീക്കുഴി, ട്രഷറായി സാലു പീറ്റർ ചിറയത്ത് എന്നിവരും ചുമതലയേറ്റു. ജോസ് മത്തായി പൊക്കാളിപ്പടവിൽ (അബ്ബാസിയ), ജിസ്മോൻ ജോസഫ് മണിയംപാറയിൽ (സിറ്റി-ഫർവാനിയ), ജോഷ്വാ ചാക്കോ പുന്നശ്ശേരി (ഫാഹഹീൽ), ജോസ്‌കുട്ടി തോമസ് പനങ്ങാട്ട് (സാൽമിയ) എന്നിവരാണ് ഏരിയ ജനറൽ കൺവീനർമാർ.
1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക – അദ്ധ്യാത്മിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. അഖില കേരള കത്തോലിക്കാ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സംഘടന മറ്റു ഗൾഫ് രാജ്യങ്ങളിലും എസ്എംസിഎ രൂപം കൊള്ളുവാൻ കാരണഭൂതരായി. കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ മുൻകാല എസ്എംസിഎ പ്രവർത്തകരുടെ കൂട്ടായ്മയായി എസ്എംസിഎ റിട്ടേണീസ് ഫോറവും പ്രവർത്തിക്കുന്നു. കോവിഡ് കാലത്തെ ചാരിറ്റി പ്രവർത്തനങ്ങൾ , ഭവന നിർമ്മാണ പദ്ധതി, രക്തദാനപദ്ധതി , മലയാള ഭാഷാ പഠന പദ്ധതി, ആഗോള കത്തോലിക്കാ ഓൺലൈൻ കലോത്സവം എന്നിവയൊക്കെ വളരെയധികം ശ്രദ്ധ ആകർഷിച്ചവയാണ്. അതുപോലെ മരണപ്പെടുന്ന എസ്എംസിഎ കുടുംബാംഗങ്ങൾക്കു നൽകുന്ന ഫാമിലി ബെനിഫിറ്റ് സ്കീം അവരെയും സംഘടന കരുതുന്നു എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ്.
സോൺ , ഏരിയ, കേന്ദ്ര കമ്മറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് എസ്എംസിഎ ക്ക് നിലവിലുള്ളത് .സംഘടനയുടെ അടിസ്ഥാന ഘടകമായ 65 കുടുംബയൂണിറ്റുകൾ 13 സോണുകളിലായി നാലു ഏരിയകളിൽ പ്രവർത്തിക്കുന്നു. 31 അംഗ കേന്ദ്ര ഭരണ സമിതി , സംഘടനാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് : ഷാജിമോൻ ഏരേത്തറാ, ഓഫീസ് സെക്രട്ടറി: ജോസ്കുട്ടി കൊട്ടാരത്തിൽ, ജോയിന്റ് ട്രെഷറർ: ബിജു ജെയിംസ് കരിംപെൻമാക്കൽ, ബാലദീപ്തി കോർഡിനേറ്റർ: അനു ജോസഫ് പെരിക്കലത്ത്, ആർട്ട്സ് കൺവീനർ: ഫ്രഡി ഫ്രാൻസിസ് പറോക്കാരൻ, കൾച്ചറൽ കൺവീനർ : കുഞ്ഞച്ചൻ ആൻ്റണി വടയാട്ടുചിറ, സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ജോൺ ചക്കിയാത്ത്, മീഡിയ കോർഡിനേറ്റർ: സംഗീത് കുര്യൻ കണിച്ചേരി.
മറ്റു കമ്മിറ്റി മെംബേർസ്: മീഡിയ: ഷാജി നഗരൂർ, ജീവിസ് എരിഞ്ചേരി ആർട്ട്സ് : ജോഷി ദേവസ്സി വള്ളച്ചിറക്കാരൻ, ബാസ്റ്റിൻ ജെയിംസ് കണിച്ചായി, ജോണി ജേക്കബ് പൈനാടത്ത്, , ജെയിംസ് തോമസ് കോഴിമണ്ണിൽ , കൾച്ചറൽ: റെനീഷ് കുര്യൻ പാറപ്പുറത്ത്, സുനിൽ പി ആന്റണി, ഡേവിസ് മാത്തുണ്ണി തരകൻ, ജോസഫ് കോട്ടൂര് , സോഷ്യൽ: മോൻസ് ജോസഫ് കല്ലുകളം, ജസ്റ്റിൻ ജോൺ പൈനാടത്ത്, ഷാജി മാത്യു വടക്കേകാലായിൽ, ചീഫ് ഇലക്ഷൻ കമ്മീഷണറായി ബെന്നി തോമസ് നാല്പതാംകളം, ചീഫ് ഓഡിറ്ററായി വിൽസൺ ദേവസി വടക്കേടത്ത്, ഐറ്റി അഡ്മിനിസ്ട്രേറ്റർ: ജോഹ്ന ജോർജ് മഞ്ഞളി, ഡാറ്റാ അഡ്മിനിസ്ട്രേറ്റർ: ലിയോ ജോസ് കൊള്ളന്നൂർ, വെബ് അഡ്മിനിസ്ട്രേറ്റർ: ആന്റണി മനോജ് കിരിയൻത്താൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എസ്എംസിഎ പോഷക സംഘടനകളായ എസ്എംവൈഎം, ബാലദീപ്തി എന്നിവയുടെ തിരഞ്ഞെടുപ്പ് ഈ മാസം അവസാനം പുതിയ ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
കോവിഡ് കാലയളവിൽ രണ്ടു വർഷം സംഘടനയെ നയിച്ച തോമസ് കുരുവിള നരിതൂക്കിലിൻറെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ വെള്ളിയാഴ്ച കൂടിയ ഓൺലൈൻ പൊതുയോഗം അഭിനന്ദിക്കുകയും വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും ചെയ്തു.