കുവൈറ്റ്സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാന്‍ ഇന്ത്യയുമായുളള കരാറില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്‍ കുവൈറ്റ് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അള് മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭേദഗതി ബില്ലിന് അനുമതി നല്‍കിയത്. ബ്രൂണെയുമായും സമാന രീതിയിലുളള കരട് ബില്ലിന് അംഗീകാരം നല്കി.അടുത്ത ജനുവരി ഒന്ന് മുതല്‍ കുവൈറ്റില്‍ മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരും. ഇറാഖുമായി സുരക്ഷാ സഹകരണത്തിനുളള ധാരണപത്രം സംബന്ധിച്ച കരട് ബില്ലിനും അംഗീകാരമായി.മന്ത്രിസഭ അംഗീകരിച്ച മുഴുവന്‍ കരട് ബില്ലുകളും അമീറിന്റെ അനുമതിയ്ക്കായി അയച്ചു. ഇവ പിന്നീട പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.