കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലെഹ് ആണ് 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിക്കുന്നതിൽ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് ഭാഗിക കർഫ്യൂവെന്നും മന്ത്രിസഭാകാര്യ സഹമന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
അടിയന്തര വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങേണ്ടി വരും. അവർക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഗവ.സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയ്ക്ക് ഇൗ മാസം 26 വരെ അനുവദിച്ച പൊതുഅവധി രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാനും തീരുമാനിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.