കുവൈറ്റ് : കഴിഞ്ഞ മാസം വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു . 474 ഭക്ഷണശാലകളില്‍ ആണ് പരിശോധന നനടത്തിയത് . പരിശോധനകളിലാണ് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് പറഞ്ഞു . ഇതോടൊപ്പം 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പരിശോധനകളില്‍ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു.അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ അബ്ദുള്ള അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ, ഭക്ഷ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനകള്‍ സംഘടിപ്പിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുക, ഭക്ഷണത്തിന്‍റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് അധികൃതർ ലക്ഷ്യമിടുന്നത് .