മസ്കറ്റ് :അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് 1300 കിലോമീറ്റർ അകലെഎന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിതീവ്ര ന്യൂനമർദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്.ഇന്ത്യൻ തീരത്തുനിന്ന് 370 കിലോമീറ്റർ ദൂരെയാണ് കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ് ചുഴലിക്കാറ്റ് കാറ്റിന്റെ ഇപ്പോഴത്തെ പരമാവധി വേഗം. അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് വീണ്ടും ശക്തിയാർജിക്കും. തീവ്രത തുടർന്നാൽ ദിശമാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ക്യാർ, വാരാന്ത്യമവസാനിക്കുന്നതോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും പ്രവചിക്കുന്നു.അടുത്തയാഴ്ച അവസാനത്തോടെ ഒമാൻ, യമൻ തീരങ്ങൾക്ക് ക്യാർ ഭീഷണിയുയർത്തുമെന്നാണ് കാവസ്ഥ പ്രവചനം.