എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ  : ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ജമാൽ അബ്ദുൾ അസീസ് അൽ അലാവി   ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി  കഴിഞ്ഞ ദിവസം  കൂടിക്കാഴ്ച നടത്തി. പ്രവാസി തൊഴിലാളിയുടെ കാര്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ട   കാര്യങ്ങളെക്കുറിച്ചും , ബഹ്‌റിനിൽ   വിവിധ മേഖലകളിൽ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും  എൽ  എം ആർ  എ   ചീഫ് എക്സിക്യൂട്ടീവ് സംസാരിച്ചു . ഇന്ത്യൻ പ്രവാസികൾക്ക് ബഹറിൻ നൽകുന്ന പിന്തുണയ്ക്ക്  പ്രത്യേകിച്ച് കോവിഡ് കാലത്ത് നൽകുന്ന പരിഗണനയ്ക്ക് ഇന്ത്യൻ അംബാസിഡർ നന്ദി പറഞ്ഞു. ബഹറിനിലെ നിയമങ്ങൾക്കനുസരിച്ച് ഇന്ത്യൻ സാമൂഹവുമായി  ബന്ധപ്പെട്ട വിഷയങ്ങളിൽ എൽ  എം ആർ  എ യുമായി  സഹകരിക്കാനുള്ള എംബസിയുടെ താല്പര്യം അംബാസഡർ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു