അനധികൃത തൊഴിലാളികൾ പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

മനാമ : ബഹ്‌റൈനിൽ    അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി പേർ  പിടിയിലായി . നോർത്തേൺ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്  അഫയേഴ്സുമായി സഹകരിച്ച് പരിശോധന  നടത്തിയത്  . നിയമം ലംഘിച്ചതിന് അറസ്റ്റിലായവരെ  നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തും .  വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു . അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധന ശക്തമാക്കും .  നിയമപരമല്ലാത്ത  തൊഴിലാളികളെ കണ്ടെത്തി തൊഴിൽരംഗം കൂടുതൽ ശക്തിപ്പെടുത്താനാണ്  പദ്ധതിയെന്നും എൽ എം ആർ എ  അധികൃതർ വ്യക്തമാക്കി .