ബഹ്റൈൻ : പ്രവാസിയുടെ വീട്ടിൽ ജോലിക്കെന്നു പറഞ്ഞു നാട്ടിൽ നിന്ന് കൊണ്ടുവന്ന യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് പരാതിയുമായി യുവതി രംഗത്ത് , ആലപ്പുഴ സ്വദേശിനി ആണ് കഴിഞ്ഞ ദിവസം പരാതിയുമായി ബഹ്റൈൻ ഇന്ത്യൻ എംബസ്സിയിൽ പരാതിയുമായി എത്തിയത് , ഗർഭിണിയായ യുവതിയെ വീട്ടിൽ പരിചരിക്കുവാൻ ആളിനെ ആവിശ്യം ഉണ്ടെന്നും മെച്ചമുള്ള വേതനം നൽകാമെന്നും പറഞ്ഞാണ് പരിചയം ഉള്ള സ്ത്രീ മുഖേനയാണ് യുവതി ബഹ്റിനിൽ എത്തപ്പെട്ടത് , വിസയുടെ ചെലവിലേക്കായി എഴുപത്തിഅയ്യായിരം രൂപ ഇവർ കൈവശ പെടുത്തിയതായും , ഇവിടെ എത്തിയതിനു ശേഷം ഏജന്റായ സ്ത്രീയും പുരുഷൻ താമസിക്കുന്ന ഫ്ളാറ്റിലേക്കാണ് കൊണ്ടുപോയതെന്നും , വേശ്യ വൃത്തിക്ക് സഹകരിച്ചാൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് താക്കീത് ചെയ്തതായും , ഇത് എതിർത്ത തിന് മർദിച്ചു റൂമിൽ പൂട്ടി ഇട്ടെന്നും യുവതി പറയുന്നു , അതിനെ തുടർന്ന് വീണ്ടും വേശ്യാ വൃത്തിക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നതിനിടയിൽ രക്ഷപെട്ട യുവതി ദമ്പതികളുടെ സഹായത്തോടെ എംബസ്സിയിൽ അഭയം തേടുകയായിരുന്നു , യുവതിയെ എംബസി അധികൃതർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി .