ബഹ്റൈൻ: സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ ലാൽ കെയെർസ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം മറ്റു ഭാഷകളിലും ചലച്ചിത്ര രംഗത്തിന് വലിയ സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചുവെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ലാൽ കെയെർസ് ബഹ്റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്. എം ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു..